Home Pages From Roy Mannoor

Key Concepts

Pages From Roy Mannoor

Roy Mannoor.

This e-mail address is being protected from spambots. You need JavaScript enabled to view itഗുരുവായൂര്‍ തീവണ്ടിയുടെ കന്നിയാത്രയ്ക്ക് വന്‍ സ്വീകരണം. PDF Print E-mail
Written by Roy Mannoor   
Tuesday, 24 September 2013 12:47
ഗുരുവായൂര്‍ തീവണ്ടിയുടെ കന്നിയാത്രയ്ക്ക് വന്‍ സ്വീകരണം.

കൊട്ടാരക്കര: പുനലൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ കന്നിയാത്രയ്ക്ക് കൊട്ടാരക്കരയില്‍ ആവേശകരമായ സ്വീകരണം. മന്ത്രി കൊടിക്കുന്നില്‍ സുരേഷിനും എന്‍.പീതാംബരക്കുറുപ്പ് എം.പിക്കും കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. നൂറുകണക്കിന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും യാത്രക്കാരും പങ്കെടുത്തു.

നാലു മണിയോടെയാണ് ട്രെയിന്‍ കൊട്ടാരക്കരയിലെത്തിയത്. ആര്‍പ്പുവിളികളും ചെണ്ടമേളവും ആരവമാക്കിയ അന്തരീക്ഷത്തില്‍ കൊടിക്കുന്നിലിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ട്രെയിനിനെ സ്വീകരിച്ചു. പായസവിതരണവും ഉണ്ണിയപ്പം വിതരണവും നടത്തി. മധുര പാസഞ്ചറിനു പിന്നാലെ ഗുരുവായൂര്‍ പാസഞ്ചര്‍ കൂടി എത്തിയതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് സംസ്ഥാനത്തിന്റെ തെക്കോട്ടും വടക്കോട്ടും സഞ്ചരിക്കാന്‍ എളുപ്പമാര്‍ഗമായെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
Last Updated on Tuesday, 24 September 2013 13:06
Read more...
 
മണ്ണൂര് ഗ്രാമം വഴി സര്ക്കാര് ബസുകള് ( ആന വണ്ടി ) ഒരു ഓര്മ PDF Print E-mail
Written by Roy Mannoor   
Monday, 23 April 2012 10:55
ഇപോള് മണ്ണൂര് ഗ്രാമം വഴി അനേകം സര്ക്കാര് ബസുകള് ( ആന വണ്ടി ) സര്വീസ് നടത്തുന്നു എന്ന് അറിയാന് കഴിഞു . എന്നാല് എഴ്പത്കളില് മണ്ണൂര് ഗ്രാമം വഴി സര്ക്കാര് ബസ് ആരംഭിച്ച ദിവസം ആണ് എന്റെ ഓര്മയില് വരുന്നത് , അന്ന് മറ്റു ബസ് സര്വിസുകള് ഒന്നും ഇല്ലാത്ത കാലം ,അന്ന് ആര് സീരിയസില് ഉള്ള പുതിയ ബസ്സ് ആണ് അന്ന് മണ്ണൂര് വഴി ഓടിയരുന്നത്,നമ്പര് ഇപ്പോഴും ഓര്മയില് ഉണ്ട് (R 682) ....അന്നത്തെ ഡ്രൈവര് കഞ്ഞിരതുംമൂട് പച്ചയില് ശശി , ചരുവിള ജോണി അച്ചായന് , കണ്ടക്ടര് മരിച്ചു പോയ ശ്രീ കണ്ടന് , മണ്ണൂര് നിവാസി സോമെര്വേല്, അങ്ങനെ നിരവതി പേര് , ആദ്യം ബസ് വന്ന ദിവസം കൊടുത്ത സ്വീകരണം, അനേകര് പുതിയ ബസില് അഞ്ചല് വരെയും കടക്കല് വരെയും ഒക്കെ വെറുതെ യാത്ര നടത്തിയതും എനെറെ ഓര്മയില് ഇന്നത്തെ പോലെ ഉണ്ട്. കുടാതെ നിരവതി സ്റൊപ്കളില് അട പ്രദമന് ഉള്പടെ കൊടുത്തതും ഒക്കെ ...................
അന്ന് ഞാന് വയല യു പി എസ് സ്കൂളില് പഠിക്കുന്ന കാലം, സേവനവാരം വരുമ്പോള് പപ്പചെന് സാറും ഏലിയാമ്മ സാറും ഒക്കെ മുന്പില് നിന്ന് ചെമ്മണ് പാത മാത്രമായിരുന്ന ആലുംമുക്ക് മുതല് കോട്ടുക്കല് വരെ ഉള്ള ഭാഗത്തെ റോഡിലെ കുഴികള് നികത്തി സര്ക്കാര് വണ്ടിക്കു പോകാന് വഴി ഒരുക്കിയത് അന്ന് അവിടെ പഠിച്ചിരുന്ന എല്ലാവരുടെയും ഓര്മയില് കാണും . അന്ന് റോഡ് നല്ലത് ആക്കിയില്ല എങ്കില് പലപ്പോഴും ബസ്സ് നിര്ത്തും എന്ന് പുനലൂര് ബസ് സ്റ്റാന്ഡില് നിന്നും പറയും ഇതു കേള്ക്കുപോള് വീണ്ടും എല്ലാവരും കൂട്ടയിമ ആയി റോഡ് നന്നാക്കും ,
പിന്നെ കുറച്ചു കാലം എങ്ങനെ പോയി അതിനു ശേഷം വന്ന ബസ് ആണ് ശ്രീ ദേവി, തുടര്ന്ന് ദര്ശന .........അങ്ങനെ ....അങ്ങനെ
മറ്റൊരു രസകരമായ സംഭവം നന അന്ന് പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം കോളേജില് പോകാന് സര്കാര് ബസില് കാന്സേഷെന് ടിക്കറ്റ് എടുത്തു മിക്ക ദിവസവും ബസ് വരില്ല , കാന്സേഷെന് ടിക്കറ്റ് എടുത്തത് ഞാനും മറ്റു ചിലരും മാത്രം , ബസ് മുടക്കത്തിനു പരിഹാരം കാണാന് മറ്റു സ്ഥലത്തുകരയ കൂടുകരെയും കൂട്ടി ( ചായയും വടയും വണ്ടിക്കുലിയും കൊടുത്തു ) പുനലൂര്
AT O യുടെ ഓഫീസ് ഖൊരാവോ ചെയ്തു , അതില് മണ്ണൂര് റൂട്ടില് വരുന്നത് ഞാനും വയലകാരനായ മറ്റൊരാളും മാത്രം .....എന്തായാലും കുറച്ചു നാളത്തേക്ക് ബസ് മുടെങ്ങതെ വന്നു ................. അങ്ങനെ എന്തല്ലാം ഓര്മകള് ഇനിയും പങ്കു വയ്ക്കാന് ഉണ്ട് .......
Last Updated on Monday, 23 April 2012 11:03
 
ദൈവശബ്ദം തിരിച്ചറിയുക PDF Print E-mail
Written by Roy Mannoor   
Monday, 23 April 2012 10:46
കഴിഞ്ഞ വര്ഷം തുടങ്ങിയപ്പോള് ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് നമുക്കൊപ്പം ഇല്ല. നമ്മില് എത്രപേര് അടുത്ത നവവത്സരദിനം കാണും എന്ന് നിശ്ചയവുമില്ല. കടന്നുപോയവരെ ഓര്ക്കാനും കടന്നുപോകാന് തയാറായി ജീവിക്കാനും നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളവരൊക്കെ മരിക്കും. ഞാന് മരിക്കയില്ല എന്ന മട്ടിലാണല്ളോ നമ്മുടെയൊക്കെ ജീവിതം.
മറ്റുള്ളവന് എന്ത് ഭവിക്കുന്നു എന്നറിയാനുള്ള താല്പര്യം ഉപേക്ഷിക്കണം, വേണ്ടത് എന്െറ സ്വന്തം കാര്യത്തില് ഞാന് സര്വശക്തനെ സ്വീകരിക്കുകയാണ്. അങ്ങനെ സകലവും മറന്ന് സര്വശക്തനെ സ്വീകരിക്കുമ്പോള് അപരനിലുള്ള നമ്മുടെ കൗതുകവും താല്പര്യവും ഉദാത്തീകരിക്കപ്പെടും. അസൂയയും മത്സരവും ഒഴിവാകും.
റേഡിയോ ഉണ്ടായാല് പോരാ; അതിന് ബാറ്ററിയോ കമ്പിയോ വഴി ജീവന് ഉണ്ടാകണം. അതും പോരാ. അത് ഓണാക്കണം. പോരാ. ട്യൂണ് ചെയ്യണം. ആഗ്രഹിക്കുന്നതിനടുത്ത് എത്തിയാല് ഫൈന് ട്യൂണ് ചെയ്യണം. അപ്പോള് നമുക്കുവേണ്ട പരിപാടി കേള്ക്കാം. ഈശ്വരന്െറ ശബ്ദം ശ്രവിക്കാനും ഇതുതന്നെ വേണം. മറ്റ് നിലയങ്ങള് ഉപേക്ഷിക്കുക. മറ്റ് ശബ്ദങ്ങള്ക്ക് നേരെ കാതടയ്ക്കുക. നിശ്ശബ്ദമായിരുന്ന് ദൈവശബ്ദം തിരിച്ചറിയുക. അപ്പോള് നേര്വഴി കാണാനാകും.
 
ഹര്‍ത്താല്‍ PDF Print E-mail
Written by Roy Mannoor   
Monday, 23 April 2012 10:33
രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധത്തിനായി ഏറ്റവുമധികം ഇപ്പോള്‍ ഉപയോഗിക്കുന്നത്‌ ഹര്‍ത്താലാണ്‌. ഹര്‍ത്താല്‍ പേരില്‍ മാത്രമാണ്‌. എപ്പോഴും ബന്ദാണ്‌ നടക്കാറുള്ളതെന്നു മാത്രം! പ്രതിഷേധമറിയിക്കുന്നതിനും ജനങ്ങളുടെ ദുരിതമകറ്റുന്നതിനുമാണത്രേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യാറുള്ളത്‌! പക്ഷേ ഹര്‍ത്താലുകള്‍ കൊണ്ടൊന്നും സാധാരണക്കാരുടെ ദുരിതമകലാറില്ലെന്നു മാത്രമല്ല; അവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയാണു പതിവ്‌..............
Last Updated on Monday, 23 April 2012 10:45
 


Copyright © 2019 Mannoor. All Rights Reserved.
 

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks