Home The News

Key Concepts

The News
കടയ്ക്കലില്‍ എട്ടുകോടിയുടെ വാണിജ്യസമുച്ചയത്തിന് പദ്ധതി PDF Print E-mail
Written by Administrator   
Thursday, 15 July 2010 12:08

കടയ്ക്കല്‍: കടയ്ക്കല്‍ പട്ടണമധ്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് എട്ടുകോടി ചെലവഴിച്ച് വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നു. റവന്യൂവകുപ്പ് പഞ്ചായത്തിന് കൈമാറിയ പഴയ ചന്തയിലാണ് ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്നത്.

നിര്‍ദ്ദിഷ്ട സിവില്‍ സ്റ്റേഷന് എതിര്‍ഭാഗത്തായി 6 നിലകളിലായി 49,066 ചതുരശ്ര അടിയില്‍ ബി.ഒ.ടി. വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സംരംഭമായ ഇന്‍ക (ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് കേരള ലിമിറ്റഡ്)ലാണ് സാധ്യതാപഠനം നടത്തി പ്രോജക്ട്‌റിപ്പോര്‍ട്ടും കെട്ടിടരൂപരേഖയും തയ്യാറാക്കിയത്.
 

Last Updated on Thursday, 15 July 2010 12:11
Read more...
 
തുടയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു PDF Print E-mail
Written by Administrator   
Monday, 12 July 2010 12:24
മണ്ണൂര്‍ :തുടയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഉയര്‍ന്ന വിജയം നേടിയ, ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്നവര്‍ക്ക് അപേക്ഷിക്കാം. 20നു മുമ്പ് അപേക്ഷ നല്‍കണം
 
ഇട്ടിവ പഞ്ചായത്ത് ഫലശ്രീ പദ്ധതി PDF Print E-mail
Written by Administrator   
Thursday, 24 June 2010 12:43
ഇട്ടിവ പഞ്ചായത്ത് ഫലശ്രീ പദ്ധതി
 

മണ്ണൂര്‍ : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഫലശ്രീപദ്ധതി ഇട്ടിവ പഞ്ചായത്തില്‍ വെള്ളിയാഴ്ച നാലിന് മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനംചെയ്യും. കാട്ടാമ്പള്ളി ശിശുമന്ദിരം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ഷെരീഫ് അധ്യക്ഷത വഹിക്കും. ആദ്യ ഫലവൃക്ഷത്തൈ വിതരണം എന്‍. പീതാംബരക്കുറുപ്പ് എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സോമപ്രസാദിന് നല്‍കി നിര്‍വഹിക്കും.

പദ്ധതിയുടെ ഒട്ടുമാവിന്‍ തൈയും വളവും അതത് വാര്‍ഡുകളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വിതരണം ചെയ്യും. 26ന് 10.30ന് മണ്ണൂര്‍, വെളുന്തറ,മണലുവട്ടം, തുടയന്നൂര്‍, ചാണപ്പാറ, അണപ്പാട്, ചരിപ്പറമ്പ്, കിഴക്കേവയല, പടിഞ്ഞാറെ വയല, തോട്ടംമുക്ക്. 28ന് മലപ്പേരൂര്‍, ത്രാങ്ങോട്, കോട്ടുക്കല്‍, വടക്കേ കോട്ടുക്കല്‍, ചുണ്ട, വയ്യാനം, കീഴ്‌തോണി, ഇട്ടിവ, ഫില്‍ഗിരി, മഞ്ഞപ്പാറ.

Last Updated on Thursday, 24 June 2010 12:47
 
‘Nallavan’ a Malayalam movie releasing on 9th july 2010. PDF Print E-mail
Written by Administrator   
Thursday, 10 June 2010 10:37

‘Nallavan’  a Malayalam movie releasing on 9 th July 2010.

‘Nallavan’  Malayalam movie directed by debutant  Aji John ,a popular television producer and editor .

The film casts Jayasuryia in a very different role. Mythili, the girl who debuted in the Mammootty-Renjith movie ‘Palery Manickyam- Oru Pathirkolapathakathinte Katha’ has bagged the female lead in the movie. The film is being produced by  V.K Siyad under the banner of Veekay Cinemas,the cinematographer is Manoj Pillai and music  Mohan Sithara. The movie is planned to be shot at Punaloor, Chennai, Thenkasi and Madurai.the other casts in the movie are Saikumar, Shammi Thilakan, Suraj, Salimkumar, Maniyanpilla Raju, Sudheesh, Bijukuttan.

Last Updated on Friday, 09 July 2010 10:54
Read more...
 
ഇട്ടിവയിലെ ഭൂമിപ്രശ്‌നം ഉന്നതതലയോഗം ഇന്ന് PDF Print E-mail
Written by Administrator   
Wednesday, 28 April 2010 10:23

ഇട്ടിവയിലെ ഭൂമിപ്രശ്‌നം ഉന്നതതലയോഗം ഇന്ന്

കടയ്ക്കല്‍: ഇട്ടിവയിലെ വയലില്‍ കോയ ഭൂമിപ്രശ്‌നത്തിന് പരിഹാര സാധ്യതതേടി ഉന്നതതല യോഗം ബുധനാഴ്ച നടക്കും. തിരുവനന്തപുരത്ത് മന്ത്രി മുല്ലക്കര രത്‌നാകരന്‍ മുന്‍കൈയെടുത്താണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്.
 

Last Updated on Monday, 12 July 2010 12:26
Read more...
 
«StartPrev1234567NextEnd»

Page 6 of 7
Copyright © 2019 Mannoor. All Rights Reserved.
 

Random Image

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks