Home The News

Key Concepts

The News
കൂട്ട ശസ്ത്രക്രിയ: അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം PDF Print E-mail
Written by Administrator   
Tuesday, 26 April 2011 09:54

മണ്ണൂര്: കടയ്ക്കല്‍ താലൂക്ക് ആസ്​പത്രിയില്‍ നടന്ന കൂട്ട സിസേറയന്‍ സംബന്ധിച്ച് മന്ത്രിമാരായ പി.കെ.ശ്രീമതിയും മുല്ലക്കര രത്‌നാകരനും ജില്ലാ കളക്ടറോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും വിശദീകരണം തേടി. താലൂക്ക് ആസ്​പത്രിയില്‍ നാല് ദിവസത്തിനുള്ളില്‍ 19 സിസേറിയനുകള്‍ നടന്നതായുള്ള സംഭവത്തെ തുടര്‍ന്നാണ് മന്ത്രിമാര്‍ വിശദീകരണം ആവശ്യപ്പെട്ടത്. അന്വേഷണത്തിന് ആരോഗ്യവകുപ്പിലെ ഉന്നതര്‍ ചൊവ്വാഴ്ച ആസ്​പത്രിയിലെത്തും.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സിന്റെയും എ.ഐ.വൈ.എഫിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച ആസ്​പത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കടയ്ക്കലില്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നു. കോണ്‍ഗ്രസ് പ്രകടനത്തിന് ഇടത്തറ വിജയന്‍, വി.ഒ.സാജന്‍, കെ.ഇ.സുബ്രഹ്മണ്യന്‍, നിയാസ് ചിതറ, വെള്ളാര്‍വട്ടം സെല്‍വന്‍, എ.താജുദ്ദീന്‍ തുടങ്ങിയവരും എ.ഐ.വൈ.എഫ്. പ്രകടനത്തിന് അഡ്വ. കെ.അനില്‍കുമാര്‍, ബിനോയ് എസ്.നായര്‍, പേഴുംമൂട് സണ്ണി, ടി.എസ്.നിധീഷ്, ആദര്‍ശ്, ഷിജിന്‍ എന്‍.വൈദ്യന്‍ എന്നിവരും നേതൃത്വം നല്‍കി. പ്രക്ഷോഭം തുടരുമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു.

 
മണ്ണൂര്‍ എല്‍ എം എസ്, ചണ്ണപെട്ട വഴി അഞ്ചല്‍, പുനലൂര്‍ റൂട്ടില്‍ പുതിയ KSRTC ബസ്‌ സര്‍വീസ് ആരംഭിച്ചു. PDF Print E-mail
Written by Administrator   
Monday, 28 February 2011 12:50

 

 

ചടയമംഗലം, ആയൂര്‍, ചുണ്ട, ചരിപ്പറമ്പ്, മണ്ണൂര്‍ എല്‍ എം എസ്, ചണ്ണപെട്ട വഴി അഞ്ചല്‍, പുനലൂര്‍ റൂട്ടില്‍ പുതിയ KSRTC ബസ്‌ സര്‍വീസ് ആരംഭിച്ചു.

 
പ്രൊഫ.ബി.ശിവദാസന്‍ പിള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും PDF Print E-mail
Written by Administrator   
Wednesday, 03 November 2010 11:13

മണ്ണൂര്‍:ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ പ്രൊഫ.ബി.ശിവദാസന്‍ പിള്ളയെ തിരഞ്ഞെടുക്കുമെന്നറിയുന്നു. സി.പി.ഐക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം. വനിത വൈസ് പ്രസിഡന്റാകുമെന്നതിനാല്‍ സി.പി.ഐയിലെ മായാ പ്രതാപനാണ് സാധ്യത.

മുന്‍ ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമാണ് ശിവദാസന്‍ പിള്ള. സി.പി.എം.ഏരിയ കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമാണ്. നിലമേല്‍ എന്‍.എസ്.എസ്.കോളജിലെ റിട്ട.പ്രൊഫസറാണ്. പതിനഞ്ചംഗ ബ്ലോക്ക് പഞ്ചായത്തില്‍ സി.പി.എമ്മിന് എട്ടും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സിന് നാല് അംഗങ്ങളുണ്ട്. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി ജില്ലാ സെക്രട്ടേറിയറ്റ് അന്തിമതീരുമാനമെടുക്കും.

 
കടയ്ക്കലില്‍ നാല് വീടുകള്‍ തകര്‍ന്നു,പാലം തകര്‍ന്നു; റോഡ് ഒലിച്ചുപോയി; PDF Print E-mail
Written by Administrator   
Tuesday, 05 October 2010 16:26

മണ്ണൂര്‍:കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴ കിഴക്കന്‍മേഖലയില്‍ വന്‍ നാശം വിതച്ചു. നാല് വീടുകള്‍ തകര്‍ന്നു. ഇരുപതില്‍പ്പരം വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. ഇട്ടിവയിലെ ഫില്‍ഗിരിയില്‍ പാലം തകര്‍ന്നു. കുമ്മിളില്‍ സംബ്രമം-മൂന്നുകല്ലുംമൂട് റോഡ് ഒലിച്ചുപോയി.

കനത്ത മഴവെള്ളപ്പാച്ചിലില്‍ കടയ്ക്കല്‍ മാറ്റിടാംപാറ വാര്‍ഡിലെ അര്‍ത്തിങ്ങല്‍ വലിയവിള കിഴക്കതില്‍ ചന്ദ്രന്റെ വീട് പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. മലവെള്ളവും പാറക്കൂട്ടങ്ങളും വന്നിടിച്ച് മൂന്നുവര്‍ഷം മുമ്പ് പഞ്ചായത്ത് നല്‍കിയ വീട് തകരുകയായിരുന്നു. ഭീകര ശബ്ദംകേട്ട് കുട്ടികളെയും എടുത്ത് ചന്ദ്രനും ഭാര്യയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
 

Last Updated on Tuesday, 26 April 2011 09:58
Read more...
 
തുടയന്നൂര്‍ ബാങ്ക് പ്രതിഭാസംഗമം PDF Print E-mail
Written by Administrator   
Tuesday, 03 August 2010 12:19

മണ്ണൂര്‍:തുടയന്നൂര്‍ ബാങ്ക് സംഘടിപ്പിച്ച പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജെ.സുധാകരന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ്, അവാര്‍ഡ്, സ്‌കൂളുകള്‍ക്കുള്ള സാമ്പത്തികസഹായം എന്നിവ വിതരണം ചെയ്തു. ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകളുടെ ഉദ്ഘാടനം നടന്നു. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള, എസ്.സുദേവന്‍, എസ്.ബുഹാരി, എം.ഷെരീഫ്, പ്രൊഫ. ബി.ശിവദാസന്‍പിള്ള, എസ്.സുശീലാദേവി, ബി.കൃഷ്ണന്‍കുട്ടി, ജി.വിജയകുമാര്‍, ജെ.പ്രഹ്ലാദന്‍, ജി.ദിനേശ്കുമാര്‍, എം.ബാലകൃഷ്ണപിള്ള, ജെ.സി.അനില്‍, വി.സി.പദ്മകുമാരി എന്നിവര്‍ സംസാരിച്ചു.

 
«StartPrev1234567NextEnd»

Page 5 of 7
Copyright © 2018 Mannoor. All Rights Reserved.
 

Random Image

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks