Home The News

Key Concepts

The News
ചാണപ്പാറ വായനശാലയുടെ 63-ാം വാര്‍ഷികാഘോഷം നാളെ തുടങ്ങും PDF Print E-mail
Written by Administrator   
Thursday, 22 January 2015 12:06

ചാണപാറ: ജില്ലയിലെ മോഡല്‍ വില്ലേജ് ലൈബ്രറിയായ ചാണപ്പാറ സന്മാര്‍ഗദായിനി സ്മാരക വായനശാലയുടെ 63-ാമത് വാര്‍ഷികാഘോഷം 'സര്‍ഗോത്സവം-2015' വെള്ളിയാഴ്ച തുടങ്ങും. 

രാവിലെ 9ന് ഗ്രന്ഥശാല പ്രസിഡന്റ് എസ്.സുകുമാരന്‍ പതാക ഉയര്‍ത്തും. 10 മുതല്‍ മുതിര്‍ന്ന പൗരന്മാരുടെ മത്സരങ്ങള്‍. വൈകിട്ട് 4ന് 'അന്ധവിശ്വാസം, ആള്‍ദൈവങ്ങള്‍, ആത്മീയ വ്യാപാരം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അക്ഷരശ്ലോക സദസ്സ്, നൃത്തസംഗീതോത്സവം എന്നിവ നടക്കും. 
24ന് രാവിലെ 8.30 മുതല്‍ കലാമത്സരങ്ങള്‍. വൈകിട്ട് 6ന് നടക്കുന്ന കവിയരങ്ങ് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കല്ലറ അജയന്‍, ഡോ. തോട്ടം ഭുവനേന്ദ്രന്‍ നായര്‍, രാജേഷ് ഇരുളം എന്നിവര്‍ പങ്കെടുക്കും. രാത്രി 8 മുതല്‍ കോഴിക്കോട് ഹിറ്റ്‌സ് അവതരിപ്പിക്കുന്ന നാടകം- 'പേര്, അറിവാളന്‍'. 25ന് രാവിലെ 8.30 മുതല്‍ കലാമത്സരങ്ങള്‍ തുടരും. വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഡോക്ടര്‍ വയലാ വാസുദേവന്‍ പിള്ള നാടക പുരസ്‌കാരം ചടങ്ങില്‍വച്ച് സംവിധായകന്‍ ശരത്ത് അവാര്‍ഡ് ജേതാവ് കരകുളം ചന്ദ്രന് സമര്‍പ്പിക്കും. രാത്രി 8.30ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന നാടകം-'ആങ്ങളത്തെയ്യം'.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സിനിമാ ഫോട്ടോഗ്രാഫര്‍ ലിബ്‌സന്‍ ഗോപിയുടെ ചിത്രപ്രദര്‍ശനം, പുഷ്പഫല സസ്യപ്രദര്‍ശനം, വില്‍പ്പന എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ ഗ്രന്ഥശാല ആക്ടിങ് പ്രസിഡന്റ് ജെ.സി.അനില്‍, സെക്രട്ടറി ജി.എസ്.പ്രിജിലാല്‍, ജോയിന്റ് സെക്രട്ടറി നിധീഷ്, എസ്.സുരേന്ദ്രന്‍, ടി.ആര്‍.ഷെജു എന്നിവര്‍ അറിയിച്ചു.
 
മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം ചണ്ണപ്പേട്ട മാര്‍ത്തോമ്മ ഹൈസ്‌കൂള്‍ ഏറ്റുവാങ്ങി PDF Print E-mail
Written by sam   
Tuesday, 26 February 2013 12:06

മണ്ണൂര്‍ :2012 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ ചണ്ണപ്പേട്ട മാര്‍ത്തോമ്മ ഹൈസ്‌കൂള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം, കൊല്ലം മാര്‍ത്തോമ്മ ഭദ്രാസനാധിപന്‍ ഏര്‍പ്പെടുത്തിയ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം എന്‍. പീതാംബരക്കുറുപ്പ് എം.പി. യില്‍നിന്ന് പ്രഥമാധ്യാപകനും അധ്യാപകരും ചേര്‍ന്ന് ഏറ്റുവാങ്ങി.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ലോക്കല്‍ മാനേജര്‍ റജി സക്കറിയ പി.ടി.എ. പ്രസിഡന്റ് കെ. ജോയി, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഷിബു ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി ജേക്കബ് കുഞ്ഞ്കുഞ്ഞ്, ലിന്‍വിന്‍ സി. തോമസ്, അലയമണ്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷാകുമാരി, വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ഗ്രാമപ്പഞ്ചായത്ത് അംഗം ബേസില്‍ ഉമ്മന്‍ ജോര്‍ജ്, ഡാളമ്മ പെരേര എന്നിവര്‍ പ്രസംഗിച്ചു.

Last Updated on Tuesday, 26 February 2013 12:18
 
ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക് PDF Print E-mail
Written by Administrator   
Tuesday, 10 July 2012 11:43

 


കടയ്ക്കല്‍: ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ഇട്ടിവ മണലുവട്ടം രതീഷ് ഭവനില്‍ മുരളീധരന്‍ പിള്ള(57)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മണലുവട്ടത്തിന് സമീപമായിരുന്നു അപകടം.

 
കാട്ടാമ്പള്ളി ഗ്രന്ഥശാല വാര്‍ഷികാഘോഷം സമാപിച്ചു PDF Print E-mail
Written by Administrator   
Wednesday, 09 May 2012 11:15
kattampalli  vayanashala
കടയ്ക്കല്‍:കാട്ടാമ്പള്ളി സന്മാര്‍ഗദായിനി യുവജനസമാജം ഗ്രന്ഥശാലയുടെ 63-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപനത്തോട് അനുബന്ധിച്ച് കവിയരങ്ങും സാംസ്‌കാരികസമ്മേളനവും നടന്നു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. കവിയരങ്ങിന്റെ ഉദ്ഘാടനം ഗിരീഷ് പുലിയൂര്‍ നിര്‍വഹിച്ചു. ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍, നിഷ്‌കളന്‍ കാട്ടാമ്പള്ളി, എസ്.ഷൈജു, എസ്.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് PDF Print E-mail
Written by Administrator   
Wednesday, 09 May 2012 11:11
കടയ്ക്കല്‍:നിലമേല്‍ ഗ്രാമപ്പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.കോം, പി.ജി.ഡി.സി.എ.യോഗ്യത. അപേക്ഷകള്‍ 10നകം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.
 
«StartPrev1234567NextEnd»

Page 1 of 7
Copyright © 2018 Mannoor. All Rights Reserved.
 

Random Image

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks