Home Archives

Key Concepts

പുനലൂരില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് PDF Print E-mail
Written by Administrator   
Tuesday, 23 March 2010 11:03

 

പുനലൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പുനലൂരില്‍ തിങ്കളാഴ്ച 40 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് രേഖപ്പെടുത്തി. ഈ വേനല്‍ക്കാലത്ത് ആദ്യമായാണ് ഇത്രയും ചൂട് രേഖപ്പെടുത്തിയത്. ഞായറാഴ്ച 39 ഡിഗ്രിയും ശനിയാഴ്ച 39.8 ഡിഗ്രിയുമായിരുന്നു.

സംസ്ഥാനത്ത് പാലക്കാടിനൊപ്പം ഏറ്റവുമധികം ചൂടനുഭവപ്പെടുന്ന സ്ഥലമാണ് പുനലൂര്‍. മുന്‍വര്‍ഷങ്ങളില്‍ 42 ഡിഗ്രി വരെ ഊഷ്മാവ് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ 38 ഡിഗ്രി സെല്‍ഷ്യസ് ശരാശരിയിലായിരുന്നു ഇതുവരെ ചൂട്. തിങ്കളാഴ്ചയോടെ ഇത് 40-ല്‍ എത്തുകയായിരുന്നു.

ചൂട് കൂടിയതോടെ രാപകലെന്ന്യെ ജനം ബുദ്ധിമുട്ടിലാണ്. സൂര്യാതപം കാരണം ഏതാനും പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. കിണറുകള്‍ വറ്റിയതോടെ ഉയര്‍ന്ന പ്രദേശങ്ങളെല്ലാം വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്
 
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks