Home Archives

Key Concepts

PDF Print E-mail
Written by Administrator   
Sunday, 28 February 2010 21:25

കോട്ടുക്കല്‍ ജില്ലാ കൃഷിഫാമില്‍ വീണ്ടും തീപ്പിടുത്തം: 7ഏക്കര്‍ കത്തിനശിച്ചു

കടയ്ക്കല്‍: കോട്ടുക്കലിലുള്ള ജില്ലാ കൃഷിഫാമില്‍ വീണ്ടും വന്‍ തീപ്പിടുത്തം. ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന 7 ഏക്കറോളം കത്തിനശിച്ചു. ശനിയാഴ്ച രണ്ട്മണിയോടെയാണ് സംഭവം. ഒരുമാസത്തിനിടെ നാലാമത്തെ തവണയാണ് ഫാമില്‍ തീപ്പിടുത്തമുണ്ടാകുന്നത്.

പാച്ചേറ്റിക്കോണം ഭാഗത്ത് കാണപ്പെട്ട തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. കരിഞ്ഞുണങ്ങിയ അടിക്കാടിന് ആദ്യം തീപ്പിടിച്ച ശേഷം ഫലവൃക്ഷങ്ങളിലേക്ക് പടരുകയായിരുന്നു. തെങ്ങ്, മാവ് എന്നിവ ഉള്‍പ്പെടുന്ന സ്ഥലമാണ് അഗ്‌നിക്കിരയായത്. ഫാമിന്റെ പ്രവേശനകവാടത്തിന് സമീപം വരെ കത്തിയെരിഞ്ഞു.

കടയ്ക്കല്‍, പുനലൂര്‍ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി. അടിക്കാടുകള്‍ കാരണം ഫയര്‍ഫോഴ്‌സിന് ഫാമിനുള്ളിലേക്ക് കടക്കുന്നത് ശ്രമകരമായിരുന്നു. രണ്ട് യൂണിറ്റുകളും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചശേഷമാണ് തീ കെടുത്താനായത്. കടയ്ക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ 7ന് നടന്ന തീപ്പിടുത്തത്തില്‍ മാവ്, തെങ്ങ്, പറങ്കിമാവ് ഉള്‍പ്പെടുന്ന 30 ഏക്കറോളമാണ് കത്തിയത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍ റബര്‍ തോട്ടവും നശിച്ചിരുന്നു. ജില്ലാ കൃഷിഫാമില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുവാന്‍ കൈമാറിയ 20 ഏക്കറിലെ ഫലവൃക്ഷങ്ങളും അന്ന് നശിച്ചിരുന്നു. അവധി ദിവസങ്ങളിലാണ് ഫാമില്‍ തീപ്പിടുത്തമുണ്ടാകുന്നതെന്നതിലും ദുരൂഹതയുണ്ട്. ഓരോ തവണ തീപ്പിടുത്തമുണ്ടാകുമ്പോഴും പോലീസ് കേസ് എടുക്കുമെന്നല്ലാതെ തുടര്‍ അന്വേഷണം നടത്താറില്ലെന്ന് ആരോപണമുണ്ട്. ഫാമില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നതിനോ തീപ്പിടുത്തം തടയുന്നതിന് വേണ്ട സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനോ അധികൃതരും തയ്യാറാകുന്നില്ല.

Last Updated on Sunday, 28 February 2010 21:27
 
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks