Home Archives

Key Concepts

അഞ്ചല്‍,മദ്യലഹരിയില്‍ ഓടിച്ച പോലീസ് ജീപ്പിടിച്ച് രണ്ടുപേര്‍ക്കു പരിക്ക് PDF Print E-mail
Written by Administrator   
Friday, 26 February 2010 12:07

മദ്യലഹരിയില്‍ ഓടിച്ച പോലീസ് ജീപ്പിടിച്ച് രണ്ടുപേര്‍ക്കു പരിക്ക്

അഞ്ചല്‍:മദ്യലഹരിയില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഓടിച്ച പോലീസ്ജീപ്പ് റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന കാറില്‍ ഇടിച്ചശേഷം വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. കരവാളൂര്‍ ശ്രീരാജില്‍ ലത (34), ബന്ധുവായ ശ്രീരാഗ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം.

അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഇബ്രാഹിംകുട്ടിയാണ് മദ്യലഹരിയില്‍ ജീപ്പ് ഓടിച്ചത്. ടൗണിലൂടെ അമിതവേഗത്തില്‍ വന്ന പോലീസ് ജീപ്പ് മുക്കട ജങ്ഷന് സമീപം റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന കാറില്‍ ഇടിച്ചശേഷം വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു. അപകടശേഷം ജീപ്പ് വിട്ടുപോകാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ തടഞ്ഞു. പരിക്കേറ്റവരെ ഉടന്‍തന്നെ പോലീസ് ജീപ്പില്‍ ആസ്​പത്രിയില്‍ എത്തിച്ചു. ആസ്​പത്രിയിലെത്തിയ ഉടന്‍ ജീപ്പില്‍നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കുളത്തൂപ്പുഴ സി.ഐ. ബി. വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇബ്രാഹിംകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് എടുത്തതായി സി.ഐ. പറഞ്ഞു.

വൈകിട്ട് എസ്.ഐ.യെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോകവെയായിരുന്നു ജീപ്പ് അപകടത്തിലായത്. പരിക്കേറ്റവര്‍ അഞ്ചലിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. ലതയുടെ കാലിന് പൊട്ടലുണ്ട്. ശ്രീരാഗിന് കാലിലും തലയ്ക്കും പരിക്കുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. റിപ്പോര്‍ട്ട് കിട്ടിയിലുടന്‍തന്നെ എസ്.പി.ക്ക് നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് സി.ഐ.പറഞ്ഞു.
 
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks