Home News ചാണപ്പാറ വായനശാലയുടെ 63-ാം വാര്‍ഷികാഘോഷം നാളെ തുടങ്ങും

Key Concepts

ചാണപ്പാറ വായനശാലയുടെ 63-ാം വാര്‍ഷികാഘോഷം നാളെ തുടങ്ങും PDF Print E-mail
Written by Administrator   
Thursday, 22 January 2015 12:06

ചാണപാറ: ജില്ലയിലെ മോഡല്‍ വില്ലേജ് ലൈബ്രറിയായ ചാണപ്പാറ സന്മാര്‍ഗദായിനി സ്മാരക വായനശാലയുടെ 63-ാമത് വാര്‍ഷികാഘോഷം 'സര്‍ഗോത്സവം-2015' വെള്ളിയാഴ്ച തുടങ്ങും. 

രാവിലെ 9ന് ഗ്രന്ഥശാല പ്രസിഡന്റ് എസ്.സുകുമാരന്‍ പതാക ഉയര്‍ത്തും. 10 മുതല്‍ മുതിര്‍ന്ന പൗരന്മാരുടെ മത്സരങ്ങള്‍. വൈകിട്ട് 4ന് 'അന്ധവിശ്വാസം, ആള്‍ദൈവങ്ങള്‍, ആത്മീയ വ്യാപാരം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അക്ഷരശ്ലോക സദസ്സ്, നൃത്തസംഗീതോത്സവം എന്നിവ നടക്കും. 
24ന് രാവിലെ 8.30 മുതല്‍ കലാമത്സരങ്ങള്‍. വൈകിട്ട് 6ന് നടക്കുന്ന കവിയരങ്ങ് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കല്ലറ അജയന്‍, ഡോ. തോട്ടം ഭുവനേന്ദ്രന്‍ നായര്‍, രാജേഷ് ഇരുളം എന്നിവര്‍ പങ്കെടുക്കും. രാത്രി 8 മുതല്‍ കോഴിക്കോട് ഹിറ്റ്‌സ് അവതരിപ്പിക്കുന്ന നാടകം- 'പേര്, അറിവാളന്‍'. 25ന് രാവിലെ 8.30 മുതല്‍ കലാമത്സരങ്ങള്‍ തുടരും. വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഡോക്ടര്‍ വയലാ വാസുദേവന്‍ പിള്ള നാടക പുരസ്‌കാരം ചടങ്ങില്‍വച്ച് സംവിധായകന്‍ ശരത്ത് അവാര്‍ഡ് ജേതാവ് കരകുളം ചന്ദ്രന് സമര്‍പ്പിക്കും. രാത്രി 8.30ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന നാടകം-'ആങ്ങളത്തെയ്യം'.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സിനിമാ ഫോട്ടോഗ്രാഫര്‍ ലിബ്‌സന്‍ ഗോപിയുടെ ചിത്രപ്രദര്‍ശനം, പുഷ്പഫല സസ്യപ്രദര്‍ശനം, വില്‍പ്പന എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ ഗ്രന്ഥശാല ആക്ടിങ് പ്രസിഡന്റ് ജെ.സി.അനില്‍, സെക്രട്ടറി ജി.എസ്.പ്രിജിലാല്‍, ജോയിന്റ് സെക്രട്ടറി നിധീഷ്, എസ്.സുരേന്ദ്രന്‍, ടി.ആര്‍.ഷെജു എന്നിവര്‍ അറിയിച്ചു.
 
Copyright © 2018 Mannoor. All Rights Reserved.
 

Random Image

Facebook Like Box

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks