Home

Key Concepts

Login

You Can also Login with your Google Account



 
Welcome to Mannoor Village
ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക് PDF Print E-mail
Written by Administrator   
Tuesday, 10 July 2012 11:43

 


കടയ്ക്കല്‍: ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ഇട്ടിവ മണലുവട്ടം രതീഷ് ഭവനില്‍ മുരളീധരന്‍ പിള്ള(57)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മണലുവട്ടത്തിന് സമീപമായിരുന്നു അപകടം.

 
കാട്ടാമ്പള്ളി ഗ്രന്ഥശാല വാര്‍ഷികാഘോഷം സമാപിച്ചു PDF Print E-mail
Written by Administrator   
Wednesday, 09 May 2012 11:15
kattampalli  vayanashala
കടയ്ക്കല്‍:കാട്ടാമ്പള്ളി സന്മാര്‍ഗദായിനി യുവജനസമാജം ഗ്രന്ഥശാലയുടെ 63-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപനത്തോട് അനുബന്ധിച്ച് കവിയരങ്ങും സാംസ്‌കാരികസമ്മേളനവും നടന്നു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. കവിയരങ്ങിന്റെ ഉദ്ഘാടനം ഗിരീഷ് പുലിയൂര്‍ നിര്‍വഹിച്ചു. ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍, നിഷ്‌കളന്‍ കാട്ടാമ്പള്ളി, എസ്.ഷൈജു, എസ്.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 
സോപ്പ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങി PDF Print E-mail
Written by Administrator   
Wednesday, 09 May 2012 11:08
കടയ്ക്കല്‍:ഇടത്തറ ശ്രീഭദ്ര കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വദേശി സോപ്പ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപ്പഞ്ചായത്തംഗം ഇടത്തറ വിജയന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രശോഭന അധ്യക്ഷത വഹിച്ചു. ശ്രീജ, സുധാമണി, ബീന, സതി, സിസിലി എന്നിവര്‍ സംസാരിച്ചു. ബാര്‍ സോപ്പ്, കുളി സോപ്പ്, ലോഷന്‍, ഡിഷ് വാഷ് എന്നിവയാണ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.
 
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് PDF Print E-mail
Written by Administrator   
Wednesday, 09 May 2012 11:11
കടയ്ക്കല്‍:നിലമേല്‍ ഗ്രാമപ്പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.കോം, പി.ജി.ഡി.സി.എ.യോഗ്യത. അപേക്ഷകള്‍ 10നകം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.
 
സായാഹ്നധര്‍ണ PDF Print E-mail
Written by Administrator   
Wednesday, 09 May 2012 11:05

കടയ്ക്കല്‍:കൊലപാതക രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാനിഷാദ സായാഹ്നധര്‍ണ ചടയമംഗലം നിയോജകമണ്ഡലത്തില്‍ ചിതറയില്‍ 9ന് വൈകിട്ട് 3ന് നടക്കും.

 
«StartPrev1234567NextEnd»

Page 2 of 7
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Polls

എന്താണ് നിങ്ങള്‍ക്കു മാതൃ ഭാഷ?
 

Who's Online

We have 6 guests online

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks