Home

Key Concepts

Login

You Can also Login with your Google Account



 
Welcome to Mannoor Village
കടയ്ക്കലില്‍ നാല് വീടുകള്‍ തകര്‍ന്നു,പാലം തകര്‍ന്നു; റോഡ് ഒലിച്ചുപോയി; PDF Print E-mail
Written by Administrator   
Tuesday, 05 October 2010 16:26

മണ്ണൂര്‍:കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴ കിഴക്കന്‍മേഖലയില്‍ വന്‍ നാശം വിതച്ചു. നാല് വീടുകള്‍ തകര്‍ന്നു. ഇരുപതില്‍പ്പരം വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. ഇട്ടിവയിലെ ഫില്‍ഗിരിയില്‍ പാലം തകര്‍ന്നു. കുമ്മിളില്‍ സംബ്രമം-മൂന്നുകല്ലുംമൂട് റോഡ് ഒലിച്ചുപോയി.

കനത്ത മഴവെള്ളപ്പാച്ചിലില്‍ കടയ്ക്കല്‍ മാറ്റിടാംപാറ വാര്‍ഡിലെ അര്‍ത്തിങ്ങല്‍ വലിയവിള കിഴക്കതില്‍ ചന്ദ്രന്റെ വീട് പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. മലവെള്ളവും പാറക്കൂട്ടങ്ങളും വന്നിടിച്ച് മൂന്നുവര്‍ഷം മുമ്പ് പഞ്ചായത്ത് നല്‍കിയ വീട് തകരുകയായിരുന്നു. ഭീകര ശബ്ദംകേട്ട് കുട്ടികളെയും എടുത്ത് ചന്ദ്രനും ഭാര്യയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
 

Last Updated on Tuesday, 26 April 2011 09:58
Read more...
 
അജി ജോണിന്റെ പുതിയ സിനിമ കിങ്ഫിഷറില്‍ ജയസൂര്യ കള്ളനാകുന്നു PDF Print E-mail
Written by Administrator   
Tuesday, 21 September 2010 15:07

അജി ജോണിന്റെ പുതിയ സിനിമ കിങ്ഫിഷറില്‍ ജയസൂര്യ കള്ളനാകുന്നു
aji john , new filim King fisher


അജി ജോണിന്റെ പുതിയ സിനിമയില്‍ ജയസൂര്യ കള്ളനായി അഭിനയിക്കുന്നു. മീശമാധവനിലെ ദിലീപിന്റെ കഥാപാത്രം പോലെ ഏവരുടെയും പ്രിയപ്പെട്ട ഒരു കള്ളന്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് രചന നിര്‍വഹിക്കുന്നത്. ജയസൂര്യയുടെ കഥാപാത്രത്തെ പിന്തുടരുന്ന പോലീസ് ഓഫീസറുടെ റോളും അനൂപ മേനോന്‍ തന്നെയാകും അവതരിപ്പിക്കുക. 'കിങ്ഫിഷര്‍' എന്നാണ് ചിത്രത്തിന്റെ പേര്. റോമയും സംവൃതയുമാണ് ചിത്രത്തില്‍ നായികമാര്‍. ജയസൂര്യയെ തന്നെ നായകനാക്കി ഒരുക്കിയ നല്ലവനായിരുന്നു അജി ജോണിന്റെ കന്നി സംവിധാന സംരംഭം.

 
കടയ്ക്കലില്‍ എട്ടുകോടിയുടെ വാണിജ്യസമുച്ചയത്തിന് പദ്ധതി PDF Print E-mail
Written by Administrator   
Thursday, 15 July 2010 12:08

കടയ്ക്കല്‍: കടയ്ക്കല്‍ പട്ടണമധ്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് എട്ടുകോടി ചെലവഴിച്ച് വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നു. റവന്യൂവകുപ്പ് പഞ്ചായത്തിന് കൈമാറിയ പഴയ ചന്തയിലാണ് ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്നത്.

നിര്‍ദ്ദിഷ്ട സിവില്‍ സ്റ്റേഷന് എതിര്‍ഭാഗത്തായി 6 നിലകളിലായി 49,066 ചതുരശ്ര അടിയില്‍ ബി.ഒ.ടി. വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സംരംഭമായ ഇന്‍ക (ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് കേരള ലിമിറ്റഡ്)ലാണ് സാധ്യതാപഠനം നടത്തി പ്രോജക്ട്‌റിപ്പോര്‍ട്ടും കെട്ടിടരൂപരേഖയും തയ്യാറാക്കിയത്.
 

Last Updated on Thursday, 15 July 2010 12:11
Read more...
 
തുടയന്നൂര്‍ ബാങ്ക് പ്രതിഭാസംഗമം PDF Print E-mail
Written by Administrator   
Tuesday, 03 August 2010 12:19

മണ്ണൂര്‍:തുടയന്നൂര്‍ ബാങ്ക് സംഘടിപ്പിച്ച പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജെ.സുധാകരന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ്, അവാര്‍ഡ്, സ്‌കൂളുകള്‍ക്കുള്ള സാമ്പത്തികസഹായം എന്നിവ വിതരണം ചെയ്തു. ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകളുടെ ഉദ്ഘാടനം നടന്നു. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള, എസ്.സുദേവന്‍, എസ്.ബുഹാരി, എം.ഷെരീഫ്, പ്രൊഫ. ബി.ശിവദാസന്‍പിള്ള, എസ്.സുശീലാദേവി, ബി.കൃഷ്ണന്‍കുട്ടി, ജി.വിജയകുമാര്‍, ജെ.പ്രഹ്ലാദന്‍, ജി.ദിനേശ്കുമാര്‍, എം.ബാലകൃഷ്ണപിള്ള, ജെ.സി.അനില്‍, വി.സി.പദ്മകുമാരി എന്നിവര്‍ സംസാരിച്ചു.

 
തുടയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു PDF Print E-mail
Written by Administrator   
Monday, 12 July 2010 12:24
മണ്ണൂര്‍ :തുടയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഉയര്‍ന്ന വിജയം നേടിയ, ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്നവര്‍ക്ക് അപേക്ഷിക്കാം. 20നു മുമ്പ് അപേക്ഷ നല്‍കണം
 
«StartPrev1234567NextEnd»

Page 6 of 7
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Polls

എന്താണ് നിങ്ങള്‍ക്കു മാതൃ ഭാഷ?
 

Who's Online

We have 33 guests online

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks