Home

Key Concepts

Login

You Can also Login with your Google Account 
Welcome to Mannoor Village
ഇട്ടിവയില്‍ ഗ്രാമസഭകള്‍ തുടങ്ങി PDF Print E-mail
Written by Administrator   
Thursday, 28 July 2011 11:36

കടയ്ക്കല്‍:ഇട്ടിവ ഗ്രാമപ്പഞ്ചായത്തില്‍ ജനകീയാസൂത്രണപദ്ധതിപ്രകാരം വ്യക്തിഗത ആനുകൂല്യഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള ഗ്രാമസഭകള്‍ തുടങ്ങി. 29ന് വടക്കേ കോട്ടുക്കല്‍ ഗ്രാമസഭ രണ്ടിന് ക്ലാവോട് ശിശുവിഹാറില്‍ ചേരും. 31ന് നെടുപുറം ഗ്രാമസഭ രണ്ടിന് കോട്ടുക്കല്‍ ശ്രീഗണേഷ് ഓഡിറ്റോറിയത്തിലും 31ന് പടിഞ്ഞാറെ വയല, തോട്ടംമുക്ക്, കിഴക്കേ വയല, വെളുന്തറ ഗ്രാമസഭകള്‍ യഥാക്രമം അങ്കണവാടി, ഗവ.എച്ച്.എസ്.എസ്., എന്‍.വി.യു.പി.എസ്., ഗ്രന്ഥശാല എന്നിവിടങ്ങളില്‍ നടക്കും. ആഗസ്ത് ഒന്നിന് മണ്ണൂര്‍, തുടയന്നൂര്‍, മണലുവട്ടം ഗ്രാമസഭകള്‍ യഥാക്രമം എല്‍.എം.എല്‍.പി.എസ്., ശിശുമന്ദിരം, കാട്ടാമ്പള്ളി യു.പി.എസ്. എന്നിവിടങ്ങളില്‍ നടക്കും. അണപ്പാട്, ചരിപ്പറമ്പ് ഗ്രാമസഭകള്‍ രണ്ടിന് ചരിപ്പറമ്പ് യു.പി.സ്‌കൂളില്‍ ചേരും. മൂന്നിന് ചുണ്ട ഗ്രാമസഭ ഹോളി ഭവന്‍ സ്‌കൂളിലും വയ്യാനം ഗ്രാമസഭ എല്‍.പി.സ്‌കൂളിലും കിഴുതോണി ഗ്രാമസഭ എല്‍.പി.എസ്സിലും ഇട്ടിവ ഗ്രാമസഭ വയ്യാനം എല്‍.പി.എസ്സിലും നടക്കും. നാലിന് പാരിഷ് ഹാളിലാണ് ഫില്‍ഗിരി ഗ്രാമസഭ.

 

 
Aji John Mannor's New Flim 'Bhoomiyude attathu oru Veedu' PDF Print E-mail
Written by Administrator   
Monday, 02 May 2011 10:29

With the success of 'Cocktail' and the more recent 'Traffic', actor Anoop Menon has turned a hot property. He will be seen soon as the hero in the new movie 'Bhoomiyude attathu oru Veedu' which will be directed by Aji John. The movie which will tell the difficulties of a family to build a home for themselves will be a family film scripted by debutantes Jayan-Sunoj. Apart from Anoop Menon, the movie will also feature K R Vijaya and Suraj venjaaramoodu in other Key roles.

Planned to start its shoot at locales in the capital city and in Thukkalay in Tamil Nadu, the movie will be produced by K S chandran and Sam Varghese in the banner of Karthick Vision. The movie will also feature four songs rendered b K J Yesudas and set to music by Ratheesh Vega. The shoot for the 'Bhoomiyude attathu oru Veedu' will kick off by the last week of May.


 

Last Updated on Monday, 02 May 2011 10:46
 
My Village Mannoor by Malayalam Times reporter Saji Varghese PDF Print E-mail
Written by Administrator   
Thursday, 02 December 2010 16:19

ണ്ണൂര്‍ ഗ്രാമത്തെ  കുറിച്ച് മണ്ണൂര്‍ നിവാസിയും

പ്രശസ്ത പത്ര ലേഖകനുമായ സജി വര്‍ഗ്ഗിസ് .....

 മണ്ണൂര്‍ ഗ്രാമം മറ്റു സ്ഥലങ്ങളെ പോലെയൊക്കെ എടുത്തു പറയത്തക്ക സവിശേഷതകളൊന്നും ഇല്ലെങ്കിലും ഈ കൊച്ചു ഗ്രാമത്തിനു അതിന്റെതായ ചില പ്രത്യകതകളും പ്രാധാന്യങ്ങളുംമൊക്കെയുണ്ട് . സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും  മദ്യ ഷോപ്പുകളും ഇല്ലാത്ത ഈ ഗ്രാമത്തിനെ സമീപ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. പുഴയും നെല്‍പ്പാടങ്ങളും

 

Last Updated on Wednesday, 08 December 2010 13:23
Read more...
 
കൂട്ട ശസ്ത്രക്രിയ: അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം PDF Print E-mail
Written by Administrator   
Tuesday, 26 April 2011 09:54

മണ്ണൂര്: കടയ്ക്കല്‍ താലൂക്ക് ആസ്​പത്രിയില്‍ നടന്ന കൂട്ട സിസേറയന്‍ സംബന്ധിച്ച് മന്ത്രിമാരായ പി.കെ.ശ്രീമതിയും മുല്ലക്കര രത്‌നാകരനും ജില്ലാ കളക്ടറോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും വിശദീകരണം തേടി. താലൂക്ക് ആസ്​പത്രിയില്‍ നാല് ദിവസത്തിനുള്ളില്‍ 19 സിസേറിയനുകള്‍ നടന്നതായുള്ള സംഭവത്തെ തുടര്‍ന്നാണ് മന്ത്രിമാര്‍ വിശദീകരണം ആവശ്യപ്പെട്ടത്. അന്വേഷണത്തിന് ആരോഗ്യവകുപ്പിലെ ഉന്നതര്‍ ചൊവ്വാഴ്ച ആസ്​പത്രിയിലെത്തും.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സിന്റെയും എ.ഐ.വൈ.എഫിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച ആസ്​പത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കടയ്ക്കലില്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നു. കോണ്‍ഗ്രസ് പ്രകടനത്തിന് ഇടത്തറ വിജയന്‍, വി.ഒ.സാജന്‍, കെ.ഇ.സുബ്രഹ്മണ്യന്‍, നിയാസ് ചിതറ, വെള്ളാര്‍വട്ടം സെല്‍വന്‍, എ.താജുദ്ദീന്‍ തുടങ്ങിയവരും എ.ഐ.വൈ.എഫ്. പ്രകടനത്തിന് അഡ്വ. കെ.അനില്‍കുമാര്‍, ബിനോയ് എസ്.നായര്‍, പേഴുംമൂട് സണ്ണി, ടി.എസ്.നിധീഷ്, ആദര്‍ശ്, ഷിജിന്‍ എന്‍.വൈദ്യന്‍ എന്നിവരും നേതൃത്വം നല്‍കി. പ്രക്ഷോഭം തുടരുമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു.

 
പ്രൊഫ.ബി.ശിവദാസന്‍ പിള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും PDF Print E-mail
Written by Administrator   
Wednesday, 03 November 2010 11:13

മണ്ണൂര്‍:ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ പ്രൊഫ.ബി.ശിവദാസന്‍ പിള്ളയെ തിരഞ്ഞെടുക്കുമെന്നറിയുന്നു. സി.പി.ഐക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം. വനിത വൈസ് പ്രസിഡന്റാകുമെന്നതിനാല്‍ സി.പി.ഐയിലെ മായാ പ്രതാപനാണ് സാധ്യത.

മുന്‍ ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമാണ് ശിവദാസന്‍ പിള്ള. സി.പി.എം.ഏരിയ കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമാണ്. നിലമേല്‍ എന്‍.എസ്.എസ്.കോളജിലെ റിട്ട.പ്രൊഫസറാണ്. പതിനഞ്ചംഗ ബ്ലോക്ക് പഞ്ചായത്തില്‍ സി.പി.എമ്മിന് എട്ടും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സിന് നാല് അംഗങ്ങളുണ്ട്. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി ജില്ലാ സെക്രട്ടേറിയറ്റ് അന്തിമതീരുമാനമെടുക്കും.

 
«StartPrev1234567NextEnd»

Page 5 of 7
Copyright © 2019 Mannoor. All Rights Reserved.
 

Facebook Like Box

Polls

എന്താണ് നിങ്ങള്‍ക്കു മാതൃ ഭാഷ?
 

Who's Online

We have 12 guests online

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks