Home

Key Concepts

Login

You Can also Login with your Google Account



 
Welcome to Mannoor Village
വയലാ മുട്ടോട്ട് മഹാദേവര്‍ക്ഷേത്രത്തില്‍ കൊടിയേറി PDF Print E-mail
Written by sam   
Tuesday, 13 March 2012 12:16

അഞ്ചല്‍:വയലാ മുട്ടോട്ട് മഹാദേവര്‍ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉത്സവം 18ന് സമാപിക്കും. 13ന് രാത്രി 9.30ന് ഗാനമേള, 14ന് രാത്രി 9.30ന് നാടകം, 15ന് രാത്രി 9.30ന് തെയ്യം തിറയാടല്‍, 16ന് 9.30ന് ഗാനമേള.

17ന് രാത്രി 9ന് നൃത്തസംഗമം, രാത്രി 11ന് പള്ളിവേട്ട, 18ന് രാവിലെ 8.30ന് കൊടിയിറക്ക്, ആറാട്ട്, വൈകിട്ട് നാലിന് ഉത്സവഘോഷയാത്ര, രാത്രി 10ന് നാടകം, ഒന്നിന് നൃത്തനാടകം, പുലര്‍ച്ചെ 4.30ന് വിളക്ക്. ദിവസവും അന്നദാനവും ആത്മീയപ്രഭാഷണവും ഉണ്ടായിരിക്കും.

 
അതിശയമംഗലം ദേവീക്ഷേത്ര ഉത്സവം ഇന്ന് തുടങ്ങും PDF Print E-mail
Written by Administrator   
Tuesday, 31 January 2012 12:07

മണ്ണൂര്:: തുടയന്നൂര്‍ അതിശയമംഗലം ദേവീക്ഷേത്രത്തിലെ പുണര്‍തം ഉത്സവം 31ന് തുടങ്ങി ഫിബ്രവരി 6ന് സമാപിക്കും. 31ന് രാവിലെ അഖണ്ഡനാമജപയജ്ഞം, വൈകിട്ട് 5ന് വിളംബരഘോഷയാത്ര. ഫിബ്രവരി 1ന് വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, രാത്രി 8ന് നൃത്തപരിപാടി.

 
ഗതാഗതം നിരോധിച്ചു PDF Print E-mail
Written by sam   
Monday, 16 January 2012 11:32

കടയ്ക്കല്‍: പന്തളം മുക്ക്-ചരിപ്പറമ്പ് റോഡില്‍ ടാറിങ് പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം 16 മുതല്‍ 26 വരെ നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ ആല്‍ത്തറമൂട്, കുറ്റിക്കാട് വഴി പോകണം.

 
Anoop Menon and Meghna Raj in “Namukku Parkkan” directed by Aji John Mannoor. PDF Print E-mail
Written by Administrator   
Wednesday, 18 January 2012 12:47

After the success of “Beautiful” Anoop Menon and Meghna Raj join hands for new movie titled “Namukku Parkkan”. This family humor film is directed by Aji John. Script writer of the movie is Anoop Menon and music by Ratheesh Vega. Cinematography by Pratheesh.

Shoot will starts from February 20th.

 
ഇട്ടിവയില്‍ സ്വാശ്രയസംഘത്തിന്റെ സാന്ത്വനം പെന്‍ഷന്‍ പദ്ധതി PDF Print E-mail
Written by Administrator   
Friday, 26 August 2011 16:00

മണ്ണൂര്::ഇട്ടിവയിലെ സന്മാര്‍ഗ്ഗദായിനി സ്വാശ്രയസംഘം പഞ്ചായത്തിലെ നിര്‍ധനരും കിടപ്പിലായവരുമായ 45 രോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു. സാന്ത്വനം ജീവകാരുണ്യപെന്‍ഷന്‍ എന്ന പേരിലുള്ള പദ്ധതി വെള്ളിയാഴ്ച മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

ചടങ്ങില്‍വച്ച്, അത്തം നിക്ഷേപ പദ്ധതിയിലെ 5000ത്തിലധികം അംഗങ്ങള്‍ക്ക് നിക്ഷേപത്തുകയായ 2.10 കോടി രൂപ വിതരണം ചെയ്യും. ഭരണനിര്‍മ്മാണ ബോര്‍ഡിന്റെ സുരക്ഷഭവനപദ്ധതി ധനസഹായവിതരണം, സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം, നിര്‍ധനര്‍ക്ക് ഓണക്കിറ്റ്/ഓണപ്പുടവ വിതരണം, അവാര്‍ഡുദാനം എന്നിവയും നടക്കും.

വിവിധ സംരംഭങ്ങളിലൂടെയുള്ള വരുമാനത്തിന്റെ ലാഭം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് ലക്ഷ്യമെന്ന് സ്വാശ്രയസംഘം ഭാരവാഹികളായ ജെ.സി.അനില്‍, എസ്.സുരേന്ദ്രന്‍, എസ്.ആര്‍.ബിനോജ്, ജി.എസ്.പ്രിജിലാല്‍ എന്നിവര്‍ അറിയിച്ചു.

ഇട്ടിവ ഗ്രാമപ്പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍പ്പെട്ട 110 രോഗികളില്‍നിന്ന് 45 പേര്‍ക്കാണ് പ്രതിമാസം 250 രൂപ വീതം നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ആയുഷ്‌കാല പെന്‍ഷന്‍ രീതിയില്‍ നടപ്പാക്കുന്ന പദ്ധതിയനുസരിച്ച് മൂന്നു മാസത്തെ തുകയായ 750 രൂപ വീതം വെള്ളിയാഴ്ച വിതരണം ചെയ്യും.

 
«StartPrev1234567NextEnd»

Page 4 of 7
Copyright © 2018 Mannoor. All Rights Reserved.
 

Facebook Like Box

Polls

എന്താണ് നിങ്ങള്‍ക്കു മാതൃ ഭാഷ?
 

Who's Online

We have 36 guests online

Subscribe

Get latest mannoor updates, news, Photos in your email
Mannoor news Letter


Receive HTML?
Thanks